Jul 26, 2010

ആകസ്മികം

സീന്‍ - 1
പകല്‍
പന്ത് തട്ടികളിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി. അഞ്ച് വയസ്സ പ്രായം വരും. ഒരു വെറ്റികോട്ടു മാത്രമാണ് വേഷം.
മറ്റാരോ ഇട്ടു കൊടുക്കുന്ന പന്ത് അവള്‍ തിരിച്ചു തട്ടുന്നു.
പുരകിൽ നിന്നും സ്ത്രീ ശബ്ദം : കൃപേ....കൃപേ....
ക്യാമറ പുറകിലേക്ക് മാറുമ്പോള്‍ കുട്ടി തനിയെയാണ് പന്ത് കളിക്കുന്നതെന്നും അടുത്തായുള്ള മതിലില്‍ തട്ടിയാണ് പന്ത് തിരിച്ചു വരുന്നതെന്നും വ്യക്തമാകുന്നു.
സ്ത്രി : ഈ പെണ്ണ് സ്കൂളീന്ന് വന്ന അപ്പൊ തുടങ്ങും... ഒരുപന്തും കൊണ്ട്. ഒറ്റയ്ക്കായാലും മതി.
കുട്ടിയുടെ കാഴ്ചയിൽ മതിലിനോടു ചേർന്നുള്ള വീടിന്റെ പിൻ വാതിൽ. അവൾ കളി തുടരുന്നു.
സീന്‍ - 2
പകല്‍
കൃപയുടെ വീടിനുള്‍വശം
ഭിത്തിയില്‍ തറച്ച കണ്ണാടിയില്‍ നോക്കി ചെറു ചീപ്പുകൊണ്ട് മീശ ശരിയാക്കുന്ന ജോസ്. അടുത്തായി കുളി കഴിഞ്ഞു തല തുവര്‍ത്തുന്ന ലീന.
ജോസ് ( ചെറു ചിരിയോടെ ലീനയെ നോക്കി കൊണ്ട് ) : ഞാനെന്നേ പറയുന്നു അവള്‍ക്കു ഒരു കൂട്ടുകൊടുക്കാന്‍..
ലീന : ഉം... ഇച്ചായനറിയില്ല , വീട്ടില്‍ എട്ടു പേരായിരുന്നു. ( ഒന്നു നിർതി ) പാവം അമ്മ എന്ത് കഷടപെട്ടെന്നോ...
ജോസ് : എന്നിട്ട് ആണൊരുത്ത്ന്‍ വിളിച്ചപ്പോ അവരെയെല്ലാവരെയും കളഞ്ഞിട്ടു ഇറങ്ങി പോന്നില്ലേ..?
ലീന: ദെ..ഇച്ചായ... ( അവളുടെ കണ്ണ് നിറയുന്നു ) എല്ലെങ്കിൽ കാണാമായിരുന്നു ഇവിടൊരാൾ...
ജോസ് എവളുടെ തോളില്‍ പിടിക്കുന്നു: ഞാന്‍ വെറുതെ പറഞ്ഞതല്ലേ...
കൃപ അവിടേക്ക് ഓടികയറി വരുന്നു
ലീന ജോസിന്റെ കരവലയത്തില്‍ നിന്നും തെന്നി മാറി കൃപയോടു: മോളെ വേഗം റെഡിയക്... ഇരുട്ടും മുന്പ് തിരിച്ചെത്തണം...
സീന്‍ - 3
പകൽ
പള്ളിമുറ്റം പെരുനാളാഘോഷം
ആകെ തിക്കും തിരക്കും...ഏതോ സിനിമയിലെ ഗാനത്തെ ഓര്‍മിപ്പിക്കുന്ന ബാന്റുമേളതിൻന്റെ ഒച്ച ഉയര്‍ന്നു കേള്‍ക്കുന്നു. വിളക്കില്‍ എണ്ണ പകരനായി നീണ്ട ക്യ്യു, കച്ചവടക്കാരുടെ ബഹളം മറുവശത്ത്.
തിരക്കിനിടയിലൂടെ നടക്കുന്ന ജോസും കുടുംബവും.
ബലൂണ്‍ വില്പ്പനക്കാരനെ കണ്ടു കൃപ പപ്പയെ തോണ്ടുന്നു.
ജോസ് മകള്‍ക്ക് ബലൂണ്‍ വാങ്ങി നല്‍കുന്നു
അപ്പോള്‍ യാചകനായ ഒരു തമിഴ് പയ്യ്ൻ ജോസിനു നേരെ കയ്നീട്ട്ന്നു
അയാള്‍ പോക്കറ്റില്‍ നിന്നും പത്ത് രൂപ നോട്ടെടുത്ത് മകളുടെ കയില്‍ കൊടുക്കുന്നു. അവള്‍ അത് പയ്യനു കൊടുക്കുന്നു.
ആൾകൂട്ട്ത്തിനിടയിലൂടെ അവര്‍ നടക്കുന്നു.

സീന്‍ - 4
രാത്രി
പള്ളിയോടു ചേര്‍ന്നുള്ള റോഡ്.
ബസ്സ്‌ കാത്തു നില്‍ക്കുന്നവരുടെ തിരക്കിനിടയില്‍ ജോസും കുടുംബവും
ഒരു ബസ്‌ പാഞ്ഞു വരുമ്പോള്‍ കയറാനായി തിരക്ക് കൂട്ടുന്നവര്‍.
പെട്ടെന്ന് കൃപയുടെ കയ്യിലെ ബലൂണ്‍ ബസ്സിനു മുന്‍പിലേക്ക് പറന്നു പോകുന്നു!
ബലൂണ്‍ പിടിക്കാനായി പുറകെ ഓടുന്ന കൃപ!
ലീന ക്രുപയെതടയനായി ശ്രമിക്കും മുൻപ് അവള്‍ ബസിനു മുന്‍പിലേക്ക് ചാടുന്നു.
ലീനയുടെ അലര്‍ച്ച ബസിന്റെ സഡൻ ബ്രേക്കില്‍ മുങ്ങി പോകുന്നു.
എല്ലാവരും ബഹളടത്തോടെ നിര്‍ത്തിയിട്ട ബസിനു മുൻപിലേക്കോടുന്നു.
ബസിന്റെ അടിയില്‍ നിന്നും ഉയര്‍ന്നു വരുന്ന കൃപയും യാചകനായ തമിഴ് പയ്യനും . കൃപ കരഞ്ഞു കൊണ്ട് ലീനയെ കെട്ടിപ്പിടിക്കുന്നു.
തമിഴ് പയ്യന്‍ പൊട്ടിയ ബലൂണ്‍ ഉയര്‍ത്തി കാട്ടുന്നു. അവന്റെ മുഖത്ത് ചെറുചിരി.
സീന്‍ - 5
ഭിത്തിയില്‍ തൂക്കിയ യേശുവിന്റെ ചിത്രത്തിനും കത്തിച്ചു വച്ച മെഴുകുതിരിക്കും മുന്നിലായി തോഴുകയ്കളോടെ ജോസും കുടുംബവും, അപ്പുറത്ത് യാചകനായ തമിള്‍ ബാലന്‍. അവന്‍ കുളിച്ചു വൃത്തിയിട്ടുണ്ട്. പുതിയ രീതികള്‍ മനസിലാകാത്ത മുഖം.
ജോസിന്റെ പ്രാര്‍ഥന മറ്റുള്ളവര്‍ എറ്റ് ചൊല്ലുന്നു.
സ്വര്‍ഗസ്സ്ഥനായ പിതാവേ അങ്ങയുടെ കാരുണ്യത്താല്‍ ഇന്നത്തെ ദിവസവും കടന്നു പോയി. അങ്ങയുടെ ക്രുപയാൽ ഒരു പുതിയ അംഗത്തെ കൂടി ഞങ്ള്‍ക്ക് ലഭിച്ചു.
അവനെ ഞങ്ള്‍ ലിയോ എന്ന് വിളിക്കുന്നു.

സീന്‍ - 6
പകല്‍
ഉയര്‍ന്നു പൊങ്ങുന്ന പന്ത്. പുതിയ കളിയില്‍ കൃപയോടൊപ്പം ലിയോയേം കാണാം.
വീണ്ടും ഉയരുന്ന പന്ത് താഴുമ്പോള്‍ കുട്ടികള്‍ മൂന്നാകുന്നു.
പിന്നീടത് അത് നാലും അഞ്ചും ആറും കൈകളിലേക്ക് മാറി മാറി പോകുന്നു. എല്ലാവരും തെരുവിന്റെ മക്കള്‍.
എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു. കൃപ മുതിർന്നവരെപോലെ നിർറ്റദ്ദേസശ്ശ്ങ്ൾ നല്‍കുന്നു.
എല്ലാവരും ഒരുമിച്ചുള്ള പ്രാര്‍ഥന.

സീന്‍ - 7
ബഹളമുണ്ടാക്കികൊണ്ട് പന്ത് കളിക്കുന്ന കുട്ടികള്‍. അവിടേക്ക് വരുന്ന ജോസും ലീനയും . ജോസിന്റെ കയ്യിലെ പെട്ടി അവര്‍ ഒരു ദൂര യാത്രയ്ക്ക് പോകുകയാണെന്ന് വ്യക്തമാകുന്നു.
കൃപ അവരുടെ അടുത്തേക്ക് ആയിപ്പോടെ ഓടിയെത്തുന്നു.
ലീന ( കൃപയുടെ മുടി നേരെയാക്കി കൊണ്ട് ) : മോളെ കുട്ടികള്‍ തമ്മില്‍ വഴ്ക്കുണ്ടാകാതെ നോക്കണം. ചോറും കറിയുമൊക്കെ അടച്ചു വച്ചിട്ടുണ്ട്. എല്ലാവര്ക്കും എടുത്തു കൊടുക്കണം. ( എല്ലാ കുട്ടികളും ഓടി ച്ചുറ്റുമെത്തുന്നു. കാരുണ്യം നിറഞ്ഞ അവരുടെ മുഖങ്ങള്‍.)
കൃപ : എപ്പഴാ.. മമ്മി ഇന്റർവ്യു ?
ലീന : നാളെ രാവിലെ ഒന്പതു മണിക്ക്.
ജോസ് : താമസ്സിക്കുകയാണെങ്കില്‍ ആ രവിയെ വിളിച്ചു പറയാം.
കൃപ തല കുലുക്കി സമ്മതിക്കുന്നു.
ലീന : പോയി വരട്ടെ മക്കളെ . കൂട്ട്ത്തിൽ ഏറ്റവും ചെറിയ കുട്ടിയെ ഉമ്മ വയ്ക്കുന്നു.
കുട്ടികള്‍ തല കുലുക്കി ഗൗണ്ടിലേക്കോടുന്നു.

സീന്‍ - 8
രാത്രി
നിരന്നിരുന്നു ടീ വീ കാണുന്ന കുട്ടികള്‍
കൃപ ചാനൽ ഒരൊന്നയി മാറ്റുന്നു.
മാറി മാറി വരുന്ന ചാനലുകള്‍
കുട്ടികള്‍ ബഹളം വയ്ക്കുന്നു.
ഒരാള്‍ : അതുമതി
മറ്റൊരാള്‍ കാര്‍ടൂണ്‍ വയ്ക്ക് ചേച്ചി.
കൃപ : വയ്ക്കാമെടാ ഉരുമീസേ.
എല്ലാവരും ചിരിക്കുന്നു
ചാനൽ ന്യൂസിലേക്കെത്തുന്നു: കണ്ണൂര്‍ ജില്ലയിലെ വിവിദ ഭാഗങ്ങളില്‍ വൻ സ്ഫോടനം. നാല്പതോളം പേർ മരിച്ചതായി റിപ്പോർട്ട്
ന്യുസിനോടൊപ്പം ദൃശ്യങൾ. പരിഭ്രാന്തരായ ജനം. കത്തുന്ന ബസ്.
ന്യൂസ്‌ റീഡരുടെ ശബ്ദം: ഓടികൊണ്ടിരുന്ന ഒരു ബസിലും അതിനുപിന്നലെ മാര്‍ക്കറ്റിലും തീയറ്ററിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിലുമായണ് സ്ഭോടനം നടന്നത്.
കൃപ ചാനല്‍ മാറ്റുന്നു. കാർട്ടൂൺ തെളിയുമ്പോൾ കുട്ടികള്‍ ചിരിക്കുന്നു.

സീന്‍ - 9
രാത്രി
വീടിനുൾവശം.
നിരന്നു കിടന്നുറങ്ങുന്ന കുട്ടികള്‍.
സ്ഫോടന ദൃശ്ശ്യങ്ങള്‍ - തീയണയ്ക്കാന്‍ ശ്രമിക്കുന്ന ഫയര്‍ ഫോഴ്സ്. കത്തികരിഞ്ഞ മൃതദേഹങ്ങള്‍.
കൃപയും, മറ്റുകുട്ടികളും വീട്ടുപടിക്കല്‍ കാത്തിരിക്കുന്നു. ഒരുവന്‍ അലസമായി പന്ത് തട്ടുന്നു.
അലമുറയിടുന്ന ജനം ( മാറി മാറി വരുന്ന സീനുകൾ)
കൃപ അടുപ്പിലെ പാത്രത്തിനു തീയെരിക്കുന്നു.
ചീറിപായുന്ന അംബുലൻസ്.ഹോസപ്പിറ്റൽ.
കുട്ടിക്ളുടെ കാത്തിരിപ്പു. ചെറിയകുട്ടി കൃപയുടെ മടിയിൽ തലവച്ചുറ്ങുന്നു
മോർച്ചറിക്കു മുൻപിലെ ജനം, പോലീസ്.
കൃപയുടെ വീടിനു മുൻപിൽ മുതിർന്നവരായ ഒന്നു രണ്ട് പേർ. പുറകിലായി വന്നു നിൽക്കുന്ന പോലീസ് വാഹനം.
കുട്ടികളിൽ ചിലർ പല ഭാഗത്തേക്കായി ഓടുന്നു.
സീൻ - 9
പകൽ
വീടിനു മുൻവശം
കരയുന്ന കൃപയ്ക്കരുകിലായി ലിയൊ: ( വിഷമത്തോടെ ) എല്ലാവരും പോയി.. ഞാനും പോവ്വ്വ....വരുന്നോ..?എനിക്കു പോലീസിനെ പേടിയ...
കൃപ തലയുയർത്തി നോക്കുന്നില്ല. ലിയൊ വിഷണ്ണനായി നടന്നു നീങ്ങൂന്നു.

സീൻ - 9
പകൽ
ഉയർന്ന മതിലിനരുകിലായി കൃപ. മുഷിഞ്ഞ വേഷം. നിറഞ്ഞ കണ്ണുകൾ.
മതിലിലേക്കടിക്കുന്ന പന്ത് വീണ്ടും തിരികെ തട്ടുന്നു.

ശുഭം.

Jul 16, 2010

ജനനം

കുട്ടിക്കാലത്ത് അയല്‍വീടിന്‍റെ ചണാകത്തറയില് ചമ്രം പിടിഞ്ഞിരുന്നു ആസ്വദിച്ച പഴമയുടെ വര്‍ണ്ണങ്ങളില്ലാത്ത സിനിമാ ലോകമോ, അച്ഛന്‍റെ തടിയലമാര്യ്ക്കുള്ളില്‍ ചിതലുകള്‍ തിന്നവശേഷിച്ച കഥലോകാമോ , വല്യക്കാര്‍ പറഞ്ഞറിഞ്ഞു ആരാധനതോന്നിയ ക്രിസ്തു ദേവനെന്ന അച്ഛന്‍റെ നാടക വേഷമോ , പണ്ടെന്നോ അമ്മ കെട്ടിയാടിയ പുരുഷ കഥാപാത്രത്തെ രഹസ്യമായി അവതരിപ്പിച്ചുകാണുന്നതിലെ രസമോ, എന്തെന്നറിയില്ല...... ജന്മന്തരമായി ഉറങ്ങികിടന്ന കലബീജത്തിന്റെ ഉണര്‍വിനു (ഭ്രാന്തിനു) കാരണമായത് .

Jul 12, 2010

പ്രണാമം

തിരക്കഴ്ച്ചകള്‍ക്ക് മുന്‍പ് ഇന്നലെകളിലെ പടവുകളില്‍ തണലേകിയ ഗുരുശ്രേഷ്ടന്മാര്‍ക്കും കഴിഞ്ഞ കാലങ്ങളെ കനലക്കിയ അക്ഷരങ്ങള്‍ക്കും പ്രണാമം