Aug 20, 2014

ബോംബ്

സീൻ-1
രാത്രി
അകം.
ദുബായിലെ ഒരു ബാച്ചിലർ റൂം

ഇരുണ്ടവെളിച്ചം. റൂമിന്റെ   നാലു വശങ്ങളിലുമായി ചേർത്തിട്ടിരിക്കുന്ന ഡബിൾ ബെഡ്ഡുകൾ. ഭിത്തിയിലെ ആണിയിൽ തൂങ്ങുന്ന ഷർട്ടുകൾ. പല സാമാനങ്ങൾ കുത്തിനിറച്ച് റൂമിലെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ബെഡ്ഡിനുമുകളിലായി ആരോ ഉറങ്ങുന്നതിന്റെ
കൂർക്കം വലി കേൾക്കാം

ഒരാൾ ബെഡ്ഡിൽ എഴുനേറ്റിരിക്കുന്നു. മറ്റൊരാൾ തറയിൽ ഇട്ടിരുന്ന ബെഡ്ഡിൽ കൂനിപിടിച്ചിരിക്കുന്നു. അയാൾ ബ്ലാൻൻകറ്റുകൊണ്ട് പുതച്ചിട്ടുണ്ട്. രണ്ടുപേരുടേയും മുഖം വ്യക്തമല്ല.

ബെഡ്ഡിലിരിക്കുന്ന ആൾ: ( ആടക്കിപ്പിടിച്ച ശബ്ധം): വയ്യ…….എനിക്കുവയ്യ……..മടുത്തു.

തറയിൽ മൂടിപുതച്ചിരുന്ന ആൾ കേട്ടതിന്റെ  പ്രതികരണമെന്നവണ്ണം ഒന്നനങ്ങുന്നു.

ബഡ്ഡിലിരുന്ന ആൾ: (ദേഷ്യത്തിൽ) എല്ലാം തകർക്കണം…ഒരൊറ്റ പൊട്ടിതെറി. അതു മതി….. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാം.

തറയിലിരിക്കുന്ന ആൾ: ആരെൻകിലും അറിഞ്ഞാൽ…..

ബെഡ്ഡിലിരിക്കുന്ന ആൾ : ആരും അറിയരുത്. അതാ നമ്മുടെ മിടുക്ക്..

തറയിലിരിക്കുന്ന ആൾ: പക്ഷെ എങ്ങനെ സംഘടിപ്പിക്കും..?

മുകളിലെ ബെഡ്ഡിലായി ഉറങ്ങുന്ന ആൾ ഒന്നു ഞരങ്ങി തിരിഞ്ഞുകിടക്കുമ്പോൾ താഴെ സംസാരത്തിലായിരുന്നവർ പേടിയോടെ അവിടേക്ക് നോക്കുന്നു.

സീൻ-2
പകൽ
പുറം
ദുബായിലെ ഒരു തിരക്കുപിടിച്ച തെരുവ്.
തിരക്കിനിടയിലൂടെ എവിടെയോ ലക്ഷ്യമാക്കി നീങ്ങുന്ന ഒരാൾ
അയാളുടെ യാത്ര രണ്ടു ബിൽഡിങ്ങിനിടയിലായുള്ള ഇടുങ്ങിയ തെരുവിലായി അവസാനിക്കുന്നു.

അവിടെ അയാളെ പ്രതീക്ഷിച്ചെന്നവണ്ണം കാത്തുനിൽക്കുന്ന താടി നീട്ടി വളർത്തിയ ഒരാൾ. അവർ ഹസ്തദാനം ചെയ്യുന്നു. താടിക്കാരൻ പേടിയോടെ ചുറ്റും നോക്കി ആരും കാണുന്നില്ലെന്നുറപ്പുവരുത്തി കോട്ടിന്റെ  കീശയിൽ നിന്നും എന്തോ എടുത്തു കൊടുക്കുന്നു.

സിൻ-3
പകൽ.
അകം.
നേരത്തെകണ്ട ബാച്ചിലേർസ് റും.
ഒരുവൻ റൂമിലെ സാധനങ്ങൾ വലിച്ചുവാരിയിടുന്നു. മറ്റൊരുവൻ തുണികൾ തിരയുന്നു. ഒരാൾ വിൻഡോയിൽ ടേപ്പ് ഒട്ടിക്കുന്നു. സ്പീഡ് ശ്യങ്ങൾ ആയതിനാൽ അവർ എന്തോ കാര്യമായ ശ്രമത്തിലാണെന്നുമാത്രം വ്യകതമാകുന്നു.

സീൻ-4
രാത്രി
അകം
റൂമിന്റെ ഡോർ തുറന്നു അകത്തേക്ക് കയറുന്ന നാലോ അഞ്ചോ ചെറുപ്പക്കാർ. അതിൽ ഒരാളെ നേരത്തെ തെരുവിൽ വച്ച് കണ്ടിട്ടുണ്ട്.
റൂമിനുള്ളിൽ ഇരുട്ട്. ഒരാൾ ലൈറ്റു തെളിയിക്കുന്നു. മിന്നിതെളിയുന്ന പ്രകാശത്തിൽ വ്യക്തമാകുന്ന റൂം. റൂമിലെ സാമാനങ്ങളെല്ലാം അല©Æ¡
ലപെട്ടുകിടക്കുന്നു. ദു:ഖകരമായ അന്തരീഷത്തിലൂടെ ചുറ്റിത്തിരിയുന്ന അവരുടെ കണ്ണുകളിൾ പ്രകാശിക്കുന്ന കറുത്തപൊട്ടുകൾ. അവരുടെ കാഴ്ചയിൽ വ്യക്തമാകുന്ന നിരനിരയായി ചത്തുകിടക്കുന്ന മൂട്ടകൾ. അവരുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നു. അവർ ആഹ്ലാദത്താൽ പൊട്ടിചിരിച്ച് തുള്ളിച്ചാടുന്നു.